ഡൽഹി: ലോക് നേതാ രാഹുൽ ഗാന്ധിയുടെ ന്യായ് യാത്ര വരുന്നു. ഡൽഹിയുടെ ഹൃദയങ്ങൾ സ്നേഹത്തിൻ്റെ കട തുറക്കുന്നതിന് തുടക്കമാകുന്നു. പ്രവചിക്കപ്പെട്ട വിജയം കൈപ്പിടിയിൽ കിട്ടിയില്ലെങ്കിലും പാർട്ടിക്കുള്ളിലെ വിഭാഗീയ ക്രിമി കീടങ്ങൾ നിലവിലുണ്ടെങ്കിലും കോൺഗ്രസിൻ്റ ജനകീയ വോട്ടിങ് ശതമാനം കുതിച്ചുയരുന്നതിൻ്റെ ലക്ഷണങ്ങൾ കിട്ടിയാണ് ഹരിയാന തിരഞ്ഞെടുപ്പ് കടന്നു പോയത്. കോൺഗ്രസിനെ ജനം ഇഷ്ടപ്പെടുന്നത് ഗ്രൂപ്പുകളിക്കുന്ന നേതാക്കളെ കണ്ടല്ല എന്നും രാഹുൽ ഗാന്ധി എന്ന ആദർശശാലിയും ധീരനും ജ്ഞാനിയുമായ നേതാവിനെ കണ്ട് മാത്രമാണെന്നും വ്യക്തമായിക്കഴിഞ്ഞു. ഹരിയാനയിലെ തോൽവിക്ക് പിന്നാലെ ഇനി ഡൽഹി തിരഞ്ഞെടുപ്പ് വരികയാണ്. ഇതിന് ചെറിയ ഒരുക്കങ്ങൾ നടത്തിയാൽ മതിയാകില്ല കോൺഗ്രസിന്. ഡൽഹി തിരിച്ചുപിടിക്കുക എന്നത് ബാലികേറാമല പോലെയാണ്. അണ്ണാ ഹസാരേ എന്ന അലവലാതിയും അയാളുടെ പിന്നിൽ പതിയിരുന്ന നട്ടെല്ല് ഇല്ലാത്ത പാർട്ടിയും ബാബാ രാംദേവ് എന്ന പെരുച്ചാഴിയും അരവിന്ദ് കേജരിവാൾ എന്ന കോലം കെട്ടുകാരനും ഒക്കെ ചേർന്ന നാണംകെട്ട കൂട്ടുകെട്ട് തകർത്തു നശിപ്പിച്ച ഡൽഹി ഇനി നല്ല ഡൽഹിയാക്കുക എളുപ്പമല്ല. അവിടെ നിയമസഭ തിരഞ്ഞെടുപ്പ് നേരിടാൻ വൻ പടയൊരുക്കം തന്നെ നടത്തണം കോൺഗ്രസിന്. രാത്രിയാകുമ്പോൾ പാലം വലിക്കു ക യും നേരം പുലരുമ്പോൾ പടിഞ്ഞാറ് ഉദിക്കുകയും ചെയ്യുന്ന ഉറച്ച കാലില്ലാത്ത നേതാക്കളുടെ കളം മാറ്റച്ചവിട്ടൽ കാണേണ്ടി വരികയെന്ന ദുരിതവും നേരിടണം. ഈ സാഹചര്യത്തിൽ നേതാവ് രാഹുൽ ഗാന്ധി ഈ മാസം അവസാനം ഡൽഹിയിൽ വൻ റാലികൾക്ക് തുടക്കമിടുകയാണ്. എല്ലാ മണ്ഡലങ്ങളിലൂടെയും കടന്ന് പോകുന്ന റാലി പല ഘട്ടങ്ങളായാകും നടത്തുക.
ഹരിയാന നഷ്‌ടപ്പെട്ടു, ലോക്സഭ തിരഞ്ഞെടുപ്പിൽ ഡൽഹിയിലും വട്ടപ്പൂജ്യമായിരുന്നു. പാഠങ്ങൾ ഉൾക്കൊണ്ട് ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിന് നേരത്തെ കളത്തിലിറങ്ങുകയാണ് കോൺഗ്രസ്. താഴെ തട്ട് തൊട്ട് പാർട്ടിയെ ഊർജ്വസ്വല മാക്കുകയാണ് ലക്ഷ്യം. ഈ മാസം 23ന് ന്യായ് യാത്ര എന്ന പേരിൽ രാഹുൽ ഗാന്ധിയുടെ പ്രചാരണ റാലി ആരംഭിക്കാനാണ് ആലോചന. ആദ്യ ദിനത്തിൽ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും പ്രിയങ്ക ഗാന്ധിയും മുതിർന്ന നേതാക്കളും റാലിയെ അഭിസംബോധന ചെയ്യും. ഉത്സവങ്ങളും ആഘോഷങ്ങളും വരുന്നതിനാൽ 4 ഘട്ടമായിട്ടാണ് യാത്രനടത്തുക.
ആദ്യ യാത്ര 28ന് അവസാനിക്കും . നവംബർ 4 മുതൽ 10 വരെ രണ്ടാം ഘട്ടവും നവംബർ 12 മുതൽ 18 വരെ മുന്നാം ഘട്ടവും നവംബർ 20 മുതൽ 28 വരെ നാലാം ഘട്ടവും നടത്തും. പാർട്ടി നിലപാടുകളും വാഗ്ദാനങ്ങളും എളുപ്പത്തിൽ ജനങ്ങളിലേക്കെത്തിക്കാൻ എക്സിബിഷനുകളും നടത്തും. സഖ്യമില്ലെന്ന നിലപാടിലേക്ക് പാർട്ടി എത്തിയതിനാൽ എഎപിയെയും ബിജെപിയെയും ഒരു പോലെ കടന്നാക്രമിച്ചാകും പ്രചാരണം. മദ്യനയ അഴിമതി, വികസനം, ബിജെപി എംപിമാരുടെ പരാജയങ്ങൾ, ഷീല ദീക്ഷിത് സർക്കാരിന്റെ നേട്ടങ്ങൾ തുടങ്ങിയവ യാത്രയിൽ ഉയർത്തും.
Gandhi days now in Delhi; Truly world leader Rahul Gandhi days!